Thiruvambady

കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി തിരുവമ്പാടിയിൽ മൗനജാഥയും, അനുശോചന യോഗവും നടത്തി

തിരുവമ്പാടി: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി തിരുവമ്പാടിയിൽ, സിപിഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചന സമ്മേളനവും ചേർന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എ അബ്ദുറഹിമാൻ അധ്യക്ഷനായി. സജി ഫിലിപ്പ് സ്വാഗതം പറഞ്ഞു. അബ്രഹാം മാനുവൽ, ജോളി ജോസഫ്, ബാബു കളത്തൂർ, ബാബു പൈക്കാട്ട്, ഗണേഷ് ബാബു, ബോസ് ജേക്കബ്, ജിജി ഇല്ലിക്കൽ, സുനിൽ ഖാൻ ,ഗിരീഷ് ബാബു, ഫൈസൽ, രാജേഷ്തൊണ്ടിമ്മൽ, ഗീതാവിനോദ് തുടങ്ങിയവർ സംസാരിച്ചു. ജിബിൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button