Thiruvambady

തിരുവമ്പാടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവമ്പാടി: ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവര്‍ ബാപ്പു) മകള്‍ ശബ്‌ന (17) ആണ് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ അമ്പലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹോദരി ഷഹന നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മാതാവ്: ജമീല സഹോദരന്‍: ശാനിഫ്.

Related Articles

Leave a Reply

Back to top button