Thamarassery

പുതുപ്പാടി ഗവണ്മെന്റ് ഹൈ സ്കൂൾ “പുസ്തകം പൂ മുഖത്ത് “പദ്ധതി ആരംഭിച്ചു

പുതുപ്പാടി.കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് വായനാദിന പ്രവർത്തനങ്ങളുടെ തുടർച്ചയായി പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൻ്റെ നേതൃത്വത്തിൽ ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുന്ന “പുസ്തകം പൂമുഖത്ത് ” എന്ന പരിപാടിയിലൂടെ വേറിട്ട ഒരു പ്രവർത്തനത്തിന് പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ മാതൃകയാവുകയാണ്.ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ കൂടി കുട്ടികളെ കണ്ടെത്തുകയും, അവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ എത്തിച്ചു നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

രക്ഷ കർത്താക്കളുടെ പിന്തുണയാണ് പ്രത്യേകം എടുത്ത് പറയേണ്ടത് ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമാണ് നൽകുന്നത് എന്ന് ഹെഡ് മാസ്റ്റർ ശ്യാം കുമാർ മാഷ് പറഞ്ഞു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചറുടെ ഒരാശയമാണ് നാടിനു മാതൃകയാകുന്നത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അംബികാ മംഗലത്ത് ,കുമാരി ഹെന ഫാത്തിമക്ക് പുസ്തകം നൽകി കൊണ്ട് നിർവഹിച്ചു.പി ടി എ പ്രസിഡന്റ്‌ ശിഹാബ് അടിവാരം അധ്യക്ഷ്യം വഹിച്ചു. വാർഡ് മെമ്പർ ശ്രീ അമൽരാജ്,H M ശ്യാം കുമാർ, ഡെപ്യൂട്ടി H M ടി വി ശ്രീലത സ്മിത കെ,അജില.എ, ഉമൈമത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button