Kodanchery
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി

കോടഞ്ചേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി.
കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നാത്തിയ പച്ചക്കറി നടീൽ ഉത്സവം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. വൈ.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ, കൊടുവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോ , കൃഷി ഓഫീസർ രമ്യാ രാജൻ, സീനിയർ സൂപ്രണ്ട് സുഹാലി ഫറൂഖ് എം., റെനീഷ് എം, സജിത്ത് വർഗ്ഗീന് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.







