Puthuppady
പുതുപ്പാടി ബദ്‌രിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനം ഇന്ന്

പുതുപ്പാടി: ബദ്‌രിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനം ഇന്ന് നടക്കും. മണൽവയൽ അൽഅബ്റാർ മസ്ജിദിൽ വെച്ച് രാത്രി 7 മണിക്ക് എപി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മുത്തന്നൂർ തങ്ങൾ ഉദ്ബോധനം നടത്തും.
കൊയിലാട് സയ്യിദ് സീതികോയ തങ്ങൾ, സയ്യിദ് സകരിയ്യ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, അലവി സഖാഫി കായലം, മുനീർ സഅദി പൂലോട്, സാബിത്ത് അബ്ദുല്ല സഖാഫി, വികെ ഉസൈൻ കുട്ടി, ഷംസുദ്ധീൻ കുനിയിൽ, മുജീബ് മാക്കണ്ടി, പികെ അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുക്കും. ബദ്‌രിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അടിവാരത്ത് കെട്ടിടം പൂർത്തിയാകുന്ന മുറക്ക് കോളേജ് ആ കെട്ടിടത്തിലേക്ക് മാറ്റും.







