Thiruvambady

വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ആശ്വാസം എത്തിക്കുക; കേരള കർഷക സംഘം

തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പൂവാറൻതോട്, പൊന്നാങ്കയം മേൽമല തുടങ്ങിയ മേഖലകളിൽ കാട്ടാന ഇറങ്ങുന്നതും കൃഷി നാശം വിതയ്ക്കുന്നതും നിത്യ സംഭവമാകുകയാണ്. തിരുവമ്പാടി മറിയപ്പുറം പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നി വലിയ രീതിയിലുള്ള കൃഷി നാശം ഉണ്ടാക്കിയിരുന്നു, നാനൂറോളം വാഴകളും കപ്പ കൃഷിയും നശിപ്പിച്ചു. കൃഷി നാശം ഉണ്ടായ സ്ഥലം കർഷക സംഘം നേതാക്കൾ സന്ദർശിക്കുകയും കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ആശ്വാസം എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഏരിയ സെക്രട്ടറി സി എൻ പുരുഷോത്തമൻ, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത്, ജിബിൻ, നൗഷാദ്, റിയാസ് എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button