Omassery
യൂത്ത് ലീഗ് പ്രതിഷേധ സൈക്കിൾ യാത്ര ശ്രദ്ധേയമായി

ഓമശേരി: “ഇന്ധന വില വർദ്ധനവ്: കേന്ദ്ര-കേരള സർക്കാറുകൾ നികുതി ഭാരം കുറക്കുക” എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സൈക്കിൾ യാത്ര ശ്രദ്ധേയമായി. ജാറംകണ്ടിയിൽ നിന്നും ആരംഭിച്ച യാത്ര ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഫ്ലാഗോഫ് ചെയ്തു.
അടിക്കടിയുണ്ടാവുന്ന ഇന്ധന വില വർദ്ധനവ് ജനജീവിതം ദു:സ്സഹമാക്കിയിരിക്കുകയാണെന്നും സമരങ്ങൾ കൊണ്ട് അധികാരികളുടെ ബിര കണ്ണങ്ങൾ തുറപ്പിക്കേണ്ടതുണ്ടെന്നും യൂനുസ് അഭിപ്രായപ്പെട്ടു. പ്രസിഡൻ്റ് പി. ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡൻ്റ് എം.പി. അബ്ദുൽ ഖാദർ മാസ്റ്റർ, എംകെ ബഷീർ,കെ. ബഷീർ, അൻസാർ ഇബ്നു അലി, എംപി മുജീബ്,എൻ.ടി. ഷരീഫ്, ഇസ്മാഈൽ എസ് എം,എം.പി. അസീം എന്നിവർ പ്രസംഗിച്ചു.







