Thiruvambady
പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റ് പഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവന നൽകി

തിരുവമ്പാടി: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) തിരുവമ്പാടി യൂണിറ്റ് ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി.18 പി.പി.ഇ കിറ്റുകൾ, 100 സെറ്റ് ഗ്ലൗസുകൾ, 500 സർജിക്കൽ മാസ്കുകൾ, സാനിറ്റൈസർ എന്നിവയാണ് കൈമാറിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് സാമഗ്രികൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് കെ എ അബ്ദു റഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ, രാമചന്ദ്രൻ കരിമ്പിൽ, സെക്രട്ടറി ബിബിൻ ജോസഫ്, പി വി ജോൺ, കെ സി ജോസഫ്, ടി ടി സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.







