Local

കീരൻതൊടിക കുടുംബ സമിതി ജലയാത്ര സംഘടിപ്പിച്ചു

കൊടിയത്തൂർ : കീരൻതൊടിക കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്കായി ജലയാത്ര സംഘടിപ്പിച്ചു. കൊളത്തറ ടീം ഐലന്റുമായി സഹകരിച്ചു നടത്തിയ ബോട്ട് യാത്ര കുടുംബ സമിതി ജനറൽ സെക്രട്ടറി കെ.ടി. അബ്ദു റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു.

ചാലിയാറിൽ രാവിലെ കൊളത്തറയിൽ നിന്ന് ആരംഭിച്ച് കവണക്കല്ല് ബ്രിഡ്ജ് വരെയും തുടർന്ന് ബേപ്പൂർ അഴിമുഖം ചുറ്റി വൈകീട്ട് കൊളത്തറയിൽ സമാപിച്ച ജലയാത്ര ഏറെ ആവേശകരമായിരുന്നു. യാത്രയിൽ പ്രായഭേദമന്യേ കുടുംബാംഗങ്ങൾ ആദ്യാവസാനം സജീവമായി പങ്കെടുത്തു.

യാത്രക്കിടയിൽ അവതരിപ്പിച്ച ഒപ്പനയും അന്താക്ഷരി മത്സരവും ബലൂൺ ബ്രേക്കിംഗ് കോമ്പറ്റീഷനും ജലയാത്രയെ കൂടുതൽ വർണ്ണാഭമാക്കി. പരിപാടികൾക്ക് കെ.ടി.ഉണ്ണിമോയി മാസ്റ്റർ, കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ, കെ.ടി. സക്കരിയ, കെ.ടി.ജലീൽ , കെ.ടി. സാദിഖലി, കെ.ടി. നിശാദ്, കെ.പി. ആയിശ, കെ.ടി സലീന എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button