Puthuppady

ജൈവ കൂട്ടുകൃഷിയുമായി ഒയിസ്‌ക പുതുപ്പാടി ചാപ്റ്റർ

പുതുപ്പാടി : തരിശായിക്കിടക്കുന്ന വയലുകൾ പുതുപ്പാടി ഒയിസ്‌ക ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത്‌ ജൈവകൂട്ടുകൃഷി സംരംഭത്തിന് തുടക്കംകുറിച്ചു.അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലയ്ക്ക് ഊർജം പകരുന്നതിനും ആരോഗ്യകരമായ നെൽക്കൃഷി ഉത്പാദനവുമാണ് ലക്ഷ്യം.

പുതുപ്പാടി വാനിക്കര നെൽപ്പാടത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സുനീർ ഉദ്ഘാടനംചെയ്തു. ഒയിസ്ക പുതുപ്പാടി ചാപ്റ്റർ പ്രസിഡന്റ് കെ.എം.ഡി. മുഹമ്മദ് അധ്യക്ഷനായി.സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് തോമസ് തേവര മുഖ്യപ്രഭാഷണം നടത്തി. എൻ.ആർ. ഷാജി, സുലൈമാൻ, സജി തോമസ്,മത്തായി വി. തോമസ്, തോമസ് മലാന, എം.ഡി. ഐസക് പി.ജി. ജോർജ്, മൊയ്തീൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button