Kodanchery
ബോധവത്കരണ പരിപാടി നടത്തി

കോടഞ്ചേരി : മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജ്യോതിർഗമയ ജീവിത നൈപുണ്യ പരിശീലനപദ്ധതിയുടെ ഭാഗമായി ആരോഗ്യ ശുചിത്വ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. കോടഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നഴ്സ് ടി.സി. ഷീന ക്ലാസ് നയിച്ചു.
വ്യക്തിശുചിത്വം, പരിസരശുചിത്വം, മാനസികാരോഗ്യം എന്നീ വിഷയങ്ങളെ സംബന്ധിച്ച് കുട്ടികളുമായി സംവദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, പ്രിൻസിപ്പൽ ഇൻചാർജ് മറിയാമ്മ ടി.പി., വൈസ് പ്രിൻസിപ്പൽ കെ. ജസിത, വിദ്യാർഥികളായ ജുവൽ കെ. വിപിൻ, എയ്ഞ്ചൽ ആന്റോ എന്നിവർ നേതൃത്വം നൽകി.







