Mukkam

കാരശ്ശേരി ബാങ്കിൽ ഖാദി ഓണം വിപണന മേളക്ക് തുടക്കമായി

മുക്കം: കോഴിക്കോട് സർവ്വോദയ സംഘത്തിന്റെയും കാരശ്ശേരി ബാങ്കിന്റെയും ആഭിമുഖ്യത്തിലുള്ള ദ്വിദിന ഖാദി ഓണം വിപണന മേളക്ക് തുടക്കമായി.കാരശ്ശേരി ബാങ്ക് ഓഫീസിന് മുന്നിലാണ് മേള നടക്കുന്നത്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനവും സിൽക്ക് തുണിത്തരങ്ങൾക്ക് 50 ശതമാനവും പ്രത്യേകം കിഴിവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി റഫിഖ് മാളികക്ക് നൽകി വിപണന മേള ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് ഡയറക്ടർ ഗഫൂർ ആദംപടി, ജനറൽ മാനേജർ എം. ധനീഷ്, ഖാദി ചേമഞ്ചേരി മാനേജർ ബി.ജിഅഞ്ജലി , വേങ്ങേരി കേന്ദ്രം മാനേജർ സി.എം ബിനീഷ്, രാഗേഷ് ബേബി, കദീജ തുടങ്ങിയവർ സംബ്ധിച്ചു .മേള ചൊവ്വാഴ്ച സമാപിക്കും

Related Articles

Leave a Reply

Back to top button