Puthuppady

പുതുപ്പാടി കുടുംബശ്രീ സിഡിഎസില്‍ വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി

പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കുടുംബശ്രീ മിഷന്‍ അനുവദിച്ച വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി.

സിഡിഎസ് ജനറല്‍ബോഡി യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എഡിഎസുകള്‍ക്ക് അനുവദിച്ച 21 ലക്ഷം രൂപ, എഡിഎസുകള്‍ക്കുള്ള വള്‍ണറബിള്‍ റിഡക്ഷന്‍ ഫണ്ട് 655000 രൂപ, സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള പലിശ സബ്‌സിഡി 208630 രൂപ, വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കുളെള കോര്‍പ്പസ് ഫണ്ട് 110000 രൂപ,മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംരംഭകര്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് 200000 രൂപ തുടങ്ങിയവ വിതരണം ചെയ്തത്.

കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിഭപുരസ്‌കാരം നേടിയ അലീന ജോയി, ജില്ലാ തല ബഡ്‌സ് ഫെസ്റ്റില്‍ ചിത്രരചന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആയിഷബീവി, വിഷുചന്തയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പതിനാറ്,പതിനേഴ് വാര്‍ഡുകളിലെ എഡിഎസ് അംഗങ്ങളേയും ഉപഹാരം നല്‍കി ആദരിച്ചു. സിഡിഎസിന്റെ ഇന്റേണല്‍ ഓഡിറ്റര്‍മാരായി ബിന്ദു ലിനീഷിനേയും, ബിജി എല്‍ദോയേയും തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബസജി അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷബീവി,ബിജു തോമസ്,സിന്ദു ജോയി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംസു കുനിയില്‍, ഐബി റെജി, ഒ.എം.റംല,മോളി ആന്റോ,ശ്രീജ ബിജു, രാധ ദേവദാസ്, കെ.ജി.ഗീത,നജ്മുന്നിസ ഷെരീഫ് ,ഉഷവിനോദ്, ഡെന്നി വര്‍ഗീസ്, അമ്പുഡു ഗഫൂര്‍,എം.കെ.ജാസില്‍, സിഡിഎസ് വൈസ്ചെയര്‍പേഴ്സണ്‍ ഗീത ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button