Kodanchery

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജിജി കെ തോമസ്‌ ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് മൂലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നെല്ലിപ്പൊയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി.

ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിയേക്കൽ, നിയോജകമണ്ഡലം സെക്രട്ടറി പ്രേമൻ, ഡോക്ടർ പ്രഭാകർ, സാബു മനയിൽ, മനോജ്‌ കുര്യൻ, മനോജ്‌ നിരവത്ത്‌, റോയ് കയത്തുംകരയിൽ, സോജി പാപ്പിനിശ്ശേരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button