Thiruvambady

പുലിക്കയത്ത് കയാക്കിംഗ് സെന്റർ നിർമ്മാണത്തിന് 99 ലക്ഷം രൂപയുടെ ഭരണാനുമതി

സാഹസിക ടൂറിസത്തിൻ്റെ ഭാഗമായി ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ലോക കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് 99 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി.

പുലിക്കയത്ത് കയാക്കിംഗ് സെൻറർ നിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 76 ലക്ഷം രൂപ, കോൺക്രീറ്റ് ബെഞ്ചുകളുടെ നിർമ്മാണത്തിന് 1,72,000 രൂപ, അരിപ്പാറയിൽ റാമ്പിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 2 ലക്ഷം രൂപ, കുറുങ്കയത്ത് റാമ്പ്, ഹാൻ്റ് റെയിൽ എന്നിവക്കായി 2 ലക്ഷം രൂപ തുടങ്ങിയവക്കാണ് 99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.

പൊതുമേഖല സ്ഥാപനമായ കെ ഈ എൽ ആണ് പ്രോജക്ട് റിപ്പോർട് തയ്യാറാക്കി സമർപ്പിച്ചത്. ടൂറിസം വകുപ്പ് അനുയോജ്യരായ കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ച് പ്രവൃത്തിയുടെ ചുമതല ഏൽപിക്കും. പന്ത്രണ്ട് മാസക്കാലയളവിൽ പ്രവർത്തി പൂർത്തിയാക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Back to top button