Mukkam

മുക്കം; ഗ്രെയ്സ് പാലിയേറ്റീവ് കെയർ മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിൽ

മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിലേക്ക് മാറ്റി. ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന
ഹയർ സെക്കണ്ടറി പരീക്ഷ പരിഗണിച്ചാണ് നവംബറിലേക്കു മാറ്റിയത്.

വിദ്യാർഥികൾ സ്ക്രാപ് ചലഞ്ച് ഉൾപ്പടെ സംഘടിപ്പിച്ച് ബിരിയാണി ചലഞ്ച് വിജയത്തിന്നായി രംഗത്തിറങ്ങുകയും 25 ന് കാമ്പസുകളിൽ ബിരിയാണി ചലഞ്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളുടെ പങ്കാളിത്തവും സൗകര്യവും അഭ്യർഥനയും പരിഗണിച്ചാണ് മാറ്റമുണ്ടായത്.

ലഹരി ബാധിതർക്കുള്ള ഡി – അഡിക്ഷൻ സെന്റർ, മാനസിക രോഗ ചികിത്സാ കേന്ദ്രം, പ്രായം ചെന്നവർക്കുള്ള ഡെ കെയർ എന്നിവ ഉൾപ്പെട്ട ഗ്രെയ്സ് പാർക്കിൻ്റെ ധനസമാഹരണത്തിനാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്.

ഇതിനായി മുക്കത്തിനടുത്ത കറുത്ത പറമ്പിൽ രണ്ടര ഏക്കർ ഭൂമി വിലക്ക് വാങ്ങിയിട്ടുണ്ട്. മുക്കത്തെയും പരിസരങ്ങളിലെയും എട്ടു പഞ്ചായത്തുകളെ ഉൾപ്പെടുത്തി നടത്തുന്ന ബിരിയാണി ചലഞ്ചിലൂടെയാണ് ഭൂമിക്കുള്ള പണം കണ്ടെത്തുന്നത്.

അതേ സമയം വിഭവ സമാഹരണം തുടരുമെന്നും ഗ്രെയ്സ് ഭാരവാഹികൾ പറഞ്ഞു. ബിരിയാണി ചലഞ്ചിലേക്ക് കാരശ്ശേരി പഞ്ചായത്തിലെ കക്കാടിൽ നിന്നുള്ള വിഭവ സമാഹരണത്തിൻ്റെ ആദ്യ ഘഡു 174350 രൂപ കൈമാറി. തുക കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിനയിൽ നിന്ന് ജനറൽ കൺവീനർ സലീം വലിയപറമ്പിൽ ഏറ്റുവാങ്ങി.

സി.കെ.ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു ചടങ്ങിൽ. കെ.സി.അബ്ദുസ്സമദ്, ടി. ഉമ്മർ, മുഹമ്മദ് കക്കാട്, കെ.ദാവൂദ്, എം.അഹമദ്കുട്ടി മാസ്റ്റർ, പി.അബ്ദുറഹിമാൻ, പി.സാദിഖലി,
ശുകൂർമുട്ടാത്ത്, ടി.കബീർ,പി.റഷീദ്, കെ.അബ്ദു മാസ്റ്റർ, പാറമ്മൽ സലീം കെ.ടി.ഗഫൂർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button