Kodanchery

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്പ്ടോപ്പ് വിതരണം ഉദ്ഘാടനം നടത്തി

കോടഞ്ചേരി: നെല്ലിപൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച 13 ലാപ് ടോപ്പുകളുടെ വിതരണവും, സ്കൗട്ട് ആൻ്റ് ഗൈഡ്സ് പ്രവർത്തന വർഷ ആഘോഷവും തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഐ ടി കോർഡിനേറ്റർ വിൻസൻ്റ് ഡി കെ എം.എൽ.എയിൽ നിന്ന് ലാപ്ടോപ്പുകൾ ഏറ്റുവാങ്ങി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ദീർഘകാല സേവനത്തിനുള്ള അവാർഡ് നേടിയ സിസ്റ്റർ ജോൺസിയെ മെമൻ്റോ നൽകി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം സൂസൻ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്, പി ടി എ പ്രസിഡൻറ് ബിജു ഓത്തിക്കൽ, ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ഡിസ്ട്രിക്ട് കമ്മീഷണർ വി ഡി സേവ്യർ, ലല്ലറ്റ് കുര്യാക്കോസ്, സിസ്റ്റർ ജോൺസി, ലിനറ്റ് ജോസഫ് , വിൻസൻ്റ് ഡി കെ , ബീന ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ഷിജി കെ ജെ ,ഷിബു കെ എം, ജോൺസൻ വെട്ടുകല്ലേൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button