Kerala

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. കൊറോണ രൂക്ഷമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതിയില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനം പറയും. നിലവിലത്തെ സ്ഥിതിയില്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാദ്ധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും അഭിപ്രായം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമായിരിക്കും ഇതില്‍ തീരുമാനമെടുക്കുന്നത്.

അതേസമയം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവ വിതരണത്തിനായി ജില്ലാതല ഓഫീസുകളിലേക്കും എത്തിയിട്ടുണ്ട്. പരീക്ഷകള്‍ നടത്താതില്‍ ഉള്‍പ്പെടെയുള്ള അനിശ്ചിതത്വം ഇപ്പോഴും മാറിയിട്ടില്ല. പ്ലസ് വണ്‍ പരീക്ഷയും, പ്ലസ് ടു പ്രാക്ടിക്കലും പൂര്‍ത്തിയാക്കാനുണ്ട്. സമാന സ്ഥിതിയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലും. ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിന് ശേഷമായിരിക്കും പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നത്.

Related Articles

Leave a Reply

Back to top button