Koodaranji
താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ കായിക മേള സംഘടിപ്പിച്ചു

കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂൾ നാല്‌പത്തിനാലാം വാർഷികത്തോടനുബന്ധിച്ച് കായിക മേള സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് നസീർ തടപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി ജാബിർ, സ്കൂൾ മാനേജർ എൻ.ഐ അബ്ദുൽ ജബ്ബാർ, ശിഹാബുദ്ദീൻ കോപ്പിലാക്കൽ, അബ്ദുൽ ഷുക്കൂർ മിനർവ, കമർബാൻ, സ്റ്റാഫ് സെക്രട്ടറി ഫസീല, സ്കൂൾ ലീഡർ ഫിസാൻ മുഹമ്മദ്, എസ്.ആർ.ജി കൺവീനർ കെ.പി അൻവർ തുടങ്ങിയവർ സംസാരിച്ചു.







