പറപ്പറ്റ പാലത്തിന് മൂന്ന് കോടിയുടെ ടെൻഡർ

കോടഞ്ചേരി: കാത്തിരിപ്പിന് ഒടുവിൽ പറപ്പറ്റ പാലം നിർമാണത്തിന് 3 കോടിക്കു ടെൻഡർ ക്ഷണിച്ചു. 2018ൽ ചാലിപ്പുഴയിൽ ഉണ്ടായ മലവെഉള്ളപ്പാച്ചിലിൽ അപകടാവസ്ഥയിലായ പറപ്പറ്റ ബണ്ട് പാലത്തിനു പകരം പുതിയ മേജർ പാലം പണിയുന്നതിന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നു കോടി രൂപയ്ക്കു ടെൻഡർ ക്ഷണിച്ചു.
2019ലെ പ്രളയക്കെടുതിയിൽ ബണ്ട് പാലത്തിന്റെ ഒരു വശം അപ്രോച്ച് റോഡിന്റെ മണ്ണ് എടു ത്തു പോകുകയും പാലം വഴിയു ള്ള വാഹന ഗതാഗതം പൂർണമായും നിലയ്ക്കുകയും ചെയ്തു. പിന്നീട് ഓരോ മഴക്കാലത്തും പാല ത്തിന്റെ ഒരുവശത്തെ അപ്രോച്ച് റോഡ് തകരുന്നതു പതിവായി. നാട്ടുകാരുടെ ശ്രമഫലമായി റോഡിൽ നിന്നും പാലത്തിലേക്കു കയറുന്നതിന് താൽക്കാലിക നടപാലം നിർമിച്ചാണ് പാലത്തിലൂടെ കടന്നുപോകുന്നത്.
പറപ്പറ്റ ചെമ്പുകടവ് റോഡിലാണ് കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലം സ്ഥിതി ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു മണ്ണ് പരിശോധന നടത്തി എൽ.എസ്.ജി.ഡി എൻജിനീയർമാരുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയാറാക്കി.
നിലവിലുള്ള ബണ്ട് പൊളിച്ചു മാറ്റിക്കോളാം എന്നു മെമ്പർ ഇറിഗേഷൻ വകുപ്പുമായി എഗ്രിമെന്റ് വച്ചതിന്റെ അടിസ്ഥാനത്തിലും ഗ്രാമപഞ്ചായത്ത് മേജർ ഇറിഗേഷൻ വകുപ്പിനു സമർപ്പിച്ച പ്ലാനിന്റെയും അടി സ്ഥാനത്തിൽ എൻ.ഒ.സി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ലിന്റോ ജോസഫ് എം.എൽ.എ യുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മൂന്ന് കോടി രൂപ അനുവദിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് എൻജിനീയർ വിഭാഗത്തിനാണ് നിർമാണ ചുമതല രണ്ട് സ്പാനിൽ 31 മീറ്റർ നീള ത്തിലും അഞ്ചര മീറ്റർ വീതിയിലും മാണ് പുതിയ പാലം പണിയുക. പാലത്തിന്റെ ഒരു വശത്ത് 75 മീറ്റർ നീളത്തിലും മറുവശത്ത് 42 മീറ്റർ നീളത്തിലും അനുബന്ധ റോഡും നിർമിക്കും. 11 മാസമാണ് പാലത്തിന്റെ നിർമ്മാണ കാലാവധി.







