Kerala

കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍

കൊച്ചി: കേരളത്തിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 9 അൽ ഖായിദ ഭീകരരെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തു.

ഒരാളെ കളമശ്ശേരിയിൽ നിന്നും രണ്ടുപേരെ പെരുമ്പാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ആറു പേരെ ബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇവരിൽ നിന്നും ആയുധങ്ങൾ, തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന ലാപ്ടോപ്പുകൾ, മൊബൈലുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button