Kodanchery
പാലിയേറ്റീവ് കെയർ താമരശ്ശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി

കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ വെച്ച് ഏകദിന ശില്പശാല നടത്തി. യോഗത്തിൽ താമരശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സുലൈമാൻ പന്നൂർ സ്വാഗതവും, താമരശ്ശേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ എം പൗലോസ് അധ്യക്ഷനായ യോഗത്തിൽ സുരേഷ് പാലക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് രക്ഷാധികാരിയായ ഫാ: തോമസ് നാഗപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ശിൽപ്പശാലയിൽ കെ. മജീദ്, റ്റി.പി മജീദ്, ഓ.റ്റി സുലൈമാൻ എന്നിവർ സംസാരിച്ചു. പി എം മത്തായി യോഗത്തിന് നന്ദി പറഞ്ഞു.







