Kerala

കൊയിലാണ്ടിയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം, മണ്ണിടിഞ്ഞത് എട്ട് കോല്‍ താഴ്ച്ചയിലെത്തിയ കിണര്‍

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് അരങ്ങാടത്തത് പുതിയ കിണറിന്റെ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണന്‍(57) ആണ് ദാരുണമായി മരിച്ചത്. രാവിലെ പത്ത് മണി മുതല്‍ മണ്ണിനടിയില്‍ പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.

മരിച്ച നാരായണനടക്കം അഞ്ചു പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. രണ്ട് പേര്‍ കിണറിനടിയിലും ബാക്കിയുള്ളവര്‍ മുകളിലും നിന്ന് പണിയെടുക്കുന്നതിനിടെ ഒരു ഭാഗം ഇടിയുകയായിരുന്നു. ആദ്യത്തെയാളെ നേരത്തെ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയിലാക്കിയിരുന്നു. എന്നാല്‍ നാരായണന് മുകളിലേക്ക് ഉയരത്തില്‍ മണ്ണ് വീണതിനാല്‍ രക്ഷപ്പെടാനായില്ല. മൃതദേഹം കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

എട്ട് കോലോളം താഴ്ചയിലെത്തിയിരുന്നു കിണര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ശക്തമായ മഴയാകാം മണ്ണിടിച്ചലിന് കാരണമെന്നാണ് നിഗമനം. അപകടം നടന്നയുടനെ തൊട്ടടുത്തുള്ള കൊയിലാണ്ടി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Related Articles

Leave a Reply

Back to top button