Local
എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മുക്കം : മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് പുതുതായി അനുവദിച്ച എൻ.എസ്.എസ്. യൂണിറ്റ് നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എം. ഹബീബ് റഹ്മാൻ അധ്യക്ഷനായി. എം.എം.ഒ. എക്സിക്യുട്ടീവ് അംഗം വി. മരക്കാർ ലോഗോ പ്രകാശനംചെയ്തു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ മുക്കം പ്രസ് ഫോറം പ്രസിഡന്റ് ഫസൽ ബാബു പ്രകാശനംചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ സില്ലി ബി. കൃഷ്ണൻ സന്ദേശം നൽകി.
ഹൈസ്കൂൾ പ്രധാനാധ്യാപകൻ എൻ.കെ. മുഹമ്മദ് സലീം, പി.ടി.എ. വൈസ് പ്രസിഡന്റ് നാസർ, എൻ.എസ്.എസ്. പി.ഒ. അമ്പിളി, സീനിയർ അസിസ്റ്റന്റ് സോണിയ മൈക്കിൾ, വിദ്യാർഥി പ്രതിനിധി ആയിഷ നശ്വ തുടങ്ങിയവർ സംസാരിച്ചു.






