Mukkam

മാറുന്ന വിദ്യാഭ്യാസ മുന്നേറ്റം സമൂഹം ഉൾക്കൊള്ളണം – ഇ ടി മുഹമ്മദ്‌ ബഷീർ

മുക്കം: മാറുന്ന വിദ്യാഭ്യാസ മുന്നേറ്റം ഉൾകൊള്ളാൻ സമൂഹം തയ്യാറാകണമെന്ന് ഇക്കാര്യത്തിൽ എല്ലാവരും മുന്നോട്ടു വരണമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ്‌ബഷീർ എം.പി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അവരെ സജ്ജമാക്കുന്നതിൽ അധ്യാപകരോടൊപ്പം എപ്പോഴും രംഗത്തുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണാശ്ശേരി എം എ എം ഒ കോളേജിൽ മികച്ച വിദ്യാർത്ഥികൾക്ക് പി ടി എ യുടെ ഉപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പാൾ പ്രൊ.(ഡോ.) സാജിത് ഇ കെ ആധ്യക്ഷത വഹിച്ചു.

പി ടി എ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ നടുക്കണ്ടി അബൂബക്കർ, മുക്കം യതീംഘാന ട്രഷറർ വി മോയി ഹാജി, ഐ ക്യു എ സി കോർഡിനേറ്റർ ഒ എം അബ്ദുറഹിമാൻ, സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി ഷുക്കൂർ കെ എച്ച്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാരായ മൻസൂർ കൊടിയത്തൂർ, സുലൈമാൻ കെ, ഷമീന വി പി, പി ടി എ സെക്രട്ടറി ഇർഷാദ് വി, കോളേജ് യൂണിയൻ ചെയർമാൻ ജിലു മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button