Kodanchery

കോടഞ്ചേരി ഗവ.കോളേജ് മെഗാ അലുംനി മീറ്റ് നാളെ നടക്കും

കോടഞ്ചേരി: കോടഞ്ചേരി ഗവ.കോളേജ് ഐ.ക്യു.എ.സിയുടെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 1980ലെ ആദ്യ ബാച്ച് മുതലുള്ള പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ അലുംനി മീറ്റ് നാളെ രാവിലെ 10 മണി മുതൽ 3.30 വരെ കോളേജ് ക്യാമ്പസിൽ നടക്കും. മലയോര മേഖലയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിൻറെ വഴിതുറന്ന സർക്കാർ കലാലയം മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിച്ചുകൊണ്ടാണ് പ്രസ്തുത സംഗമം നടത്തുന്നത്. ഒപ്പം കോളേജിൽ മുൻകാലങ്ങളിൽ സേവനം ചെയ്ത അധ്യാപക അനധ്യാപക ജീവനക്കാരെയും ക്ഷണിച്ചിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനം, ക്ലാസ് തിരിച്ചുള്ള ഒത്തുകൂടലുകൾ, ജൈവവൈവിധ്യ റിസർവ് സന്ദർശനം, കലാപരിപാടികൾ എന്നിവ കോർത്തിണക്കി കൊണ്ടാണ് മെഗാ അലുംനി മീറ്റ് ഒരുക്കിയിരിക്കുന്നത്. ജനുവരി 26ന് രാവിലെ 10 മണിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് മെഗാ അലുംനി മീറ്റ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയുടെ വിജയത്തിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button