Mukkam

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചേറ്റൂർ ബാലകൃഷ്ണന്റെ വീട്ടിലെത്തി

മുക്കം : ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായിരുന്ന ചേറ്റൂർ ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചേറ്റൂർ വീട്ടിലെത്തി.

സാമൂഹിക-രാഷ്ട്രീയരംഗത്തെ ബാലകൃഷ്ണന്റെ സംഭാവനകൾ പങ്കുവെച്ച കേന്ദ്രമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്. ബിജെപി ജില്ലാ അധ്യക്ഷൻ ദേവദാസനും പ്രാദേശിക നേതാക്കളും പ്രവർത്തകരും കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button