Kerala

മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; ഇനിമുതല്‍ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം

തിരുവനന്തപുരം: മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനം, ഇനിമുതല്‍ കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് റേഷന്‍ വാങ്ങാന്‍ സൗകര്യം ഒരുക്കിയത്.

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിപ്രകാരമാണ് നടപടി. ഈ പദ്ധതി പ്രകാരം സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍നിന്ന് റേഷന്‍ വാങ്ങാം. കേരളത്തിന് കര്‍ണാടകയില്‍നിന്ന് മാത്രം റേഷന്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പത്തുസംസ്ഥാനങ്ങളുടെ ക്ലസ്റ്ററുകള്‍കൂടി ബന്ധിപ്പിക്കുകയായിരുന്നു.

മുന്‍ഗണനാ വിഭാഗത്തിനും (ചുവപ്പ് കാര്‍ഡ്), എഎവൈ (മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനും മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. മുന്‍ഗണനേതര വിഭാഗം (വെള്ളക്കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗം (നീലക്കാര്‍ഡ്) എന്നിവര്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ കഴിയൂ. കേരളത്തിലെ 37.29 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാല്‍ റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പ്രയോജനം കിട്ടില്ല

Related Articles

Leave a Reply

Back to top button