Kozhikode

കോഴിക്കോട് എസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് എസിപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പോാലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.

അതേസമയം പത്തനംതിട്ട അയിരൂര്‍ പോലീസ് സ്റ്റേഷനിലെ 15 പോലീസുകാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ ഓഫീസിലെ എട്ട് പോലീസുകാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button