Kodanchery

സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണ റാലി നടത്തി

കോടഞ്ചേരി-: സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണ റാലി നടത്തി. ഗാന്ധി സൂക്തങ്ങളും ലഹരിക്കെതിരെയുള്ള സന്ദേശങ്ങളും കൈലേന്തിയാണ് വിദ്യാർഥികൾ റാലി നടത്തിയത്.

സ്കൂൾ പ്രധാനധ്യാപകൻ ബിനു ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഒ മാരായ ബർണാഡ് ജോസ് ,അനില അഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.

Related Articles

Leave a Reply

Back to top button