Kerala

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു, ഇന്ന് 240 രൂപ കുറഞ്ഞു, വില വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വര്‍ണ്ണവിലയില്‍ 240 രൂപ കുറഞ്ഞു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് വിലകൂടിയതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 37,040 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്.

30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4630 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി.

മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്.

കോവിഡ് വാക്‌സിന് കൊടുത്ത് തുടങ്ങി എന്നത് ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും കാണുന്നത്.

Related Articles

Leave a Reply

Back to top button