Kerala

ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ; തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ വെന്തുമരിച്ചു. ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധന്‍. കൊടമ്പ് സ്വദേശിയാണ് ദിവാകരന്‍. കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Related Articles

Leave a Reply

Back to top button