Thiruvambady

തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് 19 പോസിറ്റീവ് കേസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

തിരുവമ്പാടി: കോവിഡ് 19 സമ്പർക്ക വ്യാപനം കൂടുതൽ കരുത്താർജ്ജിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അറിയിച്ചു. ഇന്നലെ വരെയും പോസിറ്റീവ് കേസുകൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പഞ്ചായത്തിൽ ഇന്ന് ഒരു കേസ് റിപ്പോർട്ട് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതുപ്പാടിയിൽ ജോലിക്കായി പോയ സ്ത്രീക്ക് ജോലി ചെയ്യുന്ന വീട്ടിലെ വ്യക്തികളിൽ നിന്നാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.

ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവമ്പാടി സ്വദേശിയായ സ്ത്രീ നിലവിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ ആണ് ഉള്ളതെന്നും ജൂലൈ 13ന് ശേഷം ഇവർ തിരുവമ്പാടി പ്രദേശമായോ കുടുംബങ്ങളുമായോ സമ്പർക്കത്തിൽ ഏർപെട്ടിട്ടില്ല എന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടത്തിനാൽ ഈ വിഷയത്തിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും തുടർന്നും ജാഗ്രതയോടെ നീങ്ങണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button