Thottumukkam

തോട്ടുമുക്കം ഗവ. യു.പി സ്കൂൾ സുവർണ ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു

തോട്ടുമുക്കം: 1973ല്‍ സ്ഥാപിതമായ തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിന്റെ അൻപതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സാംസ്കാരിക സംഗമം, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, മിനി എക്സ്പോ, മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ മാർച്ച് മൂന്നിന് നടക്കുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന 50 ഇന പരിപാടികൾ സംഘടിപ്പിക്കും.

സ്വാഗതസംഘം രക്ഷാധികാരികളായി വാർഡ് മെമ്പർ ദിവ്യാ ഷിബു, അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ചെയർമാനായി പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ്, ജനറൽ കൺവീനർ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് കീഴിൽ വിവിധ വകുപ്പുകൾക്ക് ചുമതലയുള്ള അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം മീറ്റിങ്ങിൽ മുൻ ഹെഡ്മാസ്റ്റർ അസീസ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ്, എസ്.എം.സി ചെയർമാൻ ബാബു കെ, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ്.എം.സി വൈസ് ചെയർമാൻ ബിജു, എം.പി.ടി.എ പ്രസിഡന്റ് ജിഷ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button