Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകൾ കൂടി ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണിൽ

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 പൂവാറൻതോട്, 6 പീടികപ്പാറ, 8 മരഞ്ചാട്ടി,10 പനക്കച്ചാൽ എന്നി വർഡുകളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിറക്കി.

ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുന്നതിനാൽ ഈ വാർഡുകളിൽ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ മെഡിക്കല്‍ ഷോപ്പ് അവശ്യസാധനങ്ങളുടെ കടകള്‍, പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നീ കടകളും തുറന്ന് പ്രവര്‍ത്തിക്കാം. പ്രസ്തുത വാര്‍ഡുകളിൽ താമസിക്കുന്നവർ അനാവിശ്യമായി വീടിന് പുറത്ത് പോകുവാനും ഒരു വിധത്തിലുള്ള കൂടിച്ചേരലുകളും സംഘടിപ്പിക്കുവാനും പാടുള്ളതല്ല.

ഇതോടൊപ്പം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ആനയോട് പുതുതായി കണ്ടയിൻ്റ്മെൻ്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button