ഒ.ഐ.സി.സി കുവൈത്ത് വെൽഫയർ വിങ്ങ് രാഹുൽ ബ്രിഗേഡ് ചെയർമാൻ കെ.പി ഫൈസലിനെ ആദരിച്ചു

മുക്കം: ഒ.ഐ.സി.സി കുവൈത്ത് വെൽഫയർ വിങ്ങിൻ്റെ നേതൃത്വത്തിൽ രാഹുൽ ബ്രിഗേഡ് അംഗങ്ങൾക്ക് യൂനിഫോം വിതരണവും ചെയർമാൻ കെ.പി ഫൈസലിന് ആദരവും നൽകി.
ജവഹർ ബാൽ മഞ്ച് ദേശീയ കോ_ ഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട യുവ അഭിഭാഷകൻ അഡ്വ മുഹമ്മദ് ദിഷാൽ.
രക്തദാനത്തിൽ വെറിട്ട മാതൃക സൃഷ്ടിച്ച ബദർ മുക്കം എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
മുക്കം കോ- ഓപ്പറേറ്റീവ് ബാങ്ക്ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത് ഉദ്ഘാടനം ചെയ്യ്തു.
ഒ ഐ സീ സി കുവൈറ്റ് വെൽഫയർ വിങ്ങ് ചെയർമാൻ സജീ മണ്ഡലത്തിൽ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർഎരഞ്ഞോണ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.ടി അഷ്റഫ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്,അഡ്വ.സൂഫിയാൻ ചെറുവാടി,ജുനൈദ് പാണ്ടികശാല,സിനിഷ് കുമാർ സായി,നിഷാദ് മുക്കം,സാദിഖ് കാരശ്ശേരി എന്നിവർ പ്രസംഗിച്ചു.







