Kodiyathur
കേന്ദ്ര സംസ്ഥാന പ്രതിനിധികൾ കൊടിയത്തൂർ പഞ്ചായത്തിലെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

കൊടിയത്തൂർ: പഞ്ചായത്തിലെ നിപ പരിധി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സംസ്ഥാന പ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും, പഞ്ചായത്ത് പ്രതിനിധികളുമായി ആശയ വിനിമയം നടത്തി.
പഞ്ചായത്തിലെ പരിധിയിലുള്ള വാർഡുകളിലെ മുഴുവൻ വീടുകളും കേന്ദ്രീകരിച്ചുള്ള ഫീവർ സർവലയൻസ് സർവ്വേ അവലോകനം നടത്തി. മുൻ കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്റ്റർ ഡോ ശ്രീധരൻ, ഡോ രഘു ,ഡോ പിയൂഷ് നമ്പാതിരിപ്പാട്, സുരേഷ് കുമാർ, ഡോ കെ.കെ. ഷി നി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മെഡിക്കൽ ഓഫിസർ മനുലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ലെനി, ജെ.പി.എച്ച് എൻ ഷിജിമോൾ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ റിയാസ് അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, ആർ ആർ ടി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.







