Kodanchery
വേളംകോട് ,പള്ളിക്കുന്നിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു

കോടഞ്ചേരി : വേളംകോട് പള്ളിക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. വേളംകോട് പള്ളിക്കു സമീപമാണ് അപകടം നടന്നത്.കളരാന്തിരി സ്വദേശിയുടെ ഫോർച്യൂണർ കാറും പെരിവില്ലി സ്വദേശിയുടെ ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ആർക്കും പരിക്കില്ല. കാറിൻ്റെ മുൻവശം പൂർണ്ണമായും അപകടത്തിൽ തകർന്നു. കാറിൻ്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച നിലയിലാണ്.കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി.
റോഡിൽ ചെറിയ തോതിലുള്ള യാത്രാ തടസ്സം നേരിടുന്നു. വലിയ വാഹനങ്ങൾ ഇതു വഴി കടന്നു പോകുവാൻ സാധിക്കാത്തതിനാൽ യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്തുക.







