India

ഇന്ത്യൻ സംസ്‌കാരത്തെ തൊട്ട് കളിക്കേണ്ട; യാതൊന്നും അനുവദിക്കില്ല; പുൽവാമ രക്തസാക്ഷി ദിനമാണന്ന്; വാലന്റൈൻസ് ദിനത്തിന് വിലക്കുമായി ബജ്‌റംഗ്ദൾ

ഹൈദരാബാദ്: ഇത്തവണയും പ്രണയദിനമായ വാലന്റൈൻസ് ഡേയ്ക്ക് വിലക്കുമായി ബജ്‌റംഗ്ദൾ രംഗത്ത്. ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമായ യാതൊന്നും അനുവദിക്കില്ലെന്ന് തെലങ്കാന ബജ്‌റംഗ്ദളിന്റെ മുന്നറിയിപ്പ്. അസഭ്യമായ ഒന്നും സഹിക്കില്ല. വലന്റൈൻസ് ദിനത്തിൽ പാർക്കിലും പബ്ബിലും ചുറ്റിക്കറങ്ങുന്ന യുവതീയുവാക്കളെ തടയും ബജ്‌റംഗ്ദൾ തെലങ്കാന കൺവീനർ സുഭാഷ് ചന്ദർ മുന്നറിയിപ്പ് നൽകി.

പുൽവാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14 ഓർമ്മിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ല. സ്‌നേഹത്തിന് സംഘടന എതിരല്ലെന്നും എന്നാൽ, വലന്റൈൻസ് ദിനത്തിനും സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൗരന്മാർ സ്വന്തം സംസ്‌കാരത്തിന് അനുസരിച്ച് പെരുമാറണം. വലന്റൈൻസ് ഡേ ആഘോഷിക്കുന്നവർക്ക് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കണം. അവർ അവരുടെ മാതാപിതാക്കൾക്ക് അപമാനമാണ്. ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ് വലന്റൈൻസ് ഡേ ആഘോഷിക്കുന്നവർ ചെയ്യുന്നതെന്നും സുഭാഷ് ചന്ദെർ കുറ്റപ്പെടുത്തി

Related Articles

Leave a Reply

Back to top button