Thamarassery

കട്ടിപ്പാറ മാവുള്ളപൊയില്‍ മലമുകളില്‍ അപകട ഭീഷണിയില്‍ നില്‍ക്കുന്ന പാറക്കല്ലുകള്‍ പൊട്ടിച്ചു നീക്കണം; എല്‍ ഡി എഫ്

കട്ടിപ്പാറ: ശക്തമായ മഴയെ തുടര്‍ന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മാവുള്ളപൊയില്‍ മലമുകളില്‍ നിന്നും കഴിഞ്ഞ ദിവസം അടര്‍ന്ന് വീണ പാറക്കല്ലുകളും ഭീഷണിയായി ഭീഷണിയായി നില്‍ക്കുന്ന മറ്റ് പാറക്കഷ്ണങ്ങളും പൊട്ടിച്ച് നീക്കുന്നതിന് ആവശ്യമായ നടപടികള്‍ കട്ടിപ്പാറ പഞ്ചായത്തും ജിയോളജി ഡിപ്പാര്‍ട്‌മെന്റും സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച എല്‍ ഡി എഫ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗം അനിത രവീന്ദ്രന്‍, എല്‍ ഡി എഫ് നേതാക്കളായ പി സി തോമസ്, കരീം പുതുപ്പാടി, കെ വി സെബാസ്റ്റ്യന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Related Articles

Leave a Reply

Back to top button