Kerala

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം; 149 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 149 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡിഎസ്‌സി -1, ബിഎസ്എഫ് -1, എച്ച്‌സിഡബ്ല്യൂ -4, ഐടിബിപി -2 ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -95, മലപ്പുറം -55, പാലക്കാട് -50, തൃശൂര്‍ -27, ആലപ്പുഴ -22, ഇടുക്കി -20, എറണാകുളം -12, കാസര്‍ഗോഡ് -11, കൊല്ലം -10, കോഴിക്കോട് -8, കോട്ടയം -7, വയനാട് -7, പത്തനംതിട്ട -7, കണ്ണൂര്‍ -8

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -9, കൊല്ലം -10, പത്തനംതിട്ട -7, ആലപ്പുഴ -7, കോട്ടയം -8, ഇടുക്കി -8, കണ്ണൂര്‍ -16, എറണാകുളം -15, തൃശൂര്‍ -29, പാലക്കാട് -17, മലപ്പുറം -6, കോഴിക്കോട് -1, വയനാട് -3, കാസര്‍ഗോഡ് -13

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോകാനുള്ള സാധ്യത സംസ്ഥാനത്ത് കൂടുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡിംഗ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് പടരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുകയെന്നത് അനിവാര്യമാണ്. ചില കടകളില്‍ ആളുകള്‍ കയറിക്കഴിഞ്ഞ് ഷട്ടര്‍ അടയ്്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാനാവില്ല.

സംസ്ഥാനത്ത് പരിശോധനയുടെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12599 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 2795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,261 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button