Thiruvambady

പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്‌റ്റ്യൻസ് ഹൈസ്‌കൂൾ നാല്പതാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ജോസിനുള്ള യാത്രയയപ്പു സമ്മേളനവും നടത്തി. സ്കൂൾ മനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോർപ്പറേറ്റ് മനേജർ ഫാ.ജോസഫ് വർഗ്ഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, വിളക്കാംതോട് യൂ.പി, എൽ.പി സ്കൂൾ പ്രധാനാദ്ധ്യപകരായ മിനി ജോൺ, റോയി തോമസ്, കുഞ്ഞു മരക്കാർ, സീനിയർ അസിസ്റ്റന്റ് ഷാജി പി.ജെ, സ്റ്റാഫ് സെക്രട്ടറി ലിബീഷ് ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ദിയ പി.എച്ച് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button