Kerala

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 2111 പേരാണ് രോഗമുക്തി നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 590
  • കാസര്‍ഗോഡ് – 276
  • മലപ്പുറം – 249
  • കോഴിക്കോട് – 244
  • കണ്ണൂര്‍ – 222
  • എറണാകുളം – 186
  • കൊല്ലം – 170
  • തൃശൂര്‍ – 169
  • പത്തനംതിട്ട – 148
  • ആലപ്പുഴ – 131
  • കോട്ടയം – 119
  • പാലക്കാട് – 100
  • ഇടുക്കി – 31
  • വയനാട് – 20

11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ഓഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ഓഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ഓഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 337 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 574
  • കാസര്‍ഗോഡ് – 249
  • മലപ്പുറം – 236
  • കോഴിക്കോട് – 235
  • കണ്ണൂര്‍ – 186
  • എറണാകുളം – 169
  • കൊല്ലം – 164
  • തൃശൂര്‍ – 157
  • കോട്ടയം – 118
  • ആലപ്പുഴ – 117
  • പത്തനംതിട്ട – 109
  • പാലക്കാട് – 84
  • ഇടുക്കി – 21
  • വയനാട് – 14

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 18, തിരുവനന്തപുരം ജില്ലയിലെ 13, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ആറ് വീതവും, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, മലപ്പുറം ജില്ലയിലെ നാല്, പാലക്കാട് ജില്ലയിലെ മൂന്ന്, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ട് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒന്‍പത് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 512
  • കൊല്ലം – 134
  • പത്തനംതിട്ട – 140
  • ആലപ്പുഴ – 32
  • കോട്ടയം – 121
  • ഇടുക്കി – 60
  • എറണാകുളം – 128
  • തൃശൂര്‍ – 110
  • പാലക്കാട് – 112
  • മലപ്പുറം – 338
  • കോഴിക്കോട് – 193
  • വയനാട് – 29
  • കണ്ണൂര്‍ – 124
  • കാസര്‍ഗോഡ് – 78

Related Articles

Leave a Reply

Back to top button