Kozhikode

കോഴിക്കോട് ജില്ലയിൽ 2 കോവിഡ്- 19 ആശുപത്രികൾ കൂടി പ്രവത്തനമാരംഭിച്ചു .

കോഴിക്കോട്: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ പുതുതായി രണ്ട് കോവിഡ് ആശുപത്രികൾ കൂടി ഒരുക്കിയിട്ടുണ്ട്. മലബാർ മെഡിക്കൽ കോളേജ്, കെ. എം. സി. ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്. ഇതിൻ്റെ ഉദ്ഘാടനം ബഹമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ശ്രീ.എ.കെ.ശശീന്ദ്രൻ (ബഹു.ഗതാഗത വകുപ്പ് മന്ത്രി)അധ്യക്ഷത വഹിച്ചു

മലബാർ മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. നിലവിൽ 200 ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 13 ഐ. സി. യു ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്.10 ദിവസത്തിനുള്ളിൽ 400 ബെഡുകളാക്കി ഉയർത്തും. 20 സ്റ്റെപ് ഡൗൺ ഐ. സി. യുവും ഒരുക്കും. സീനിയർ ഡോക്ടർമാർ, ഫിസിഷ്യൻമാർ, പിജി വിദ്യാർഥികൾ എന്നിവരുടെ സേവനം കോവിഡ് ആശുപത്രിയിൽ ലഭ്യമാക്കും.

രണ്ടാമത്തെ കോവിഡ് ആശുപത്രി കെഎംസിടി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ മുക്കത്തിനടുത്ത് തൂങ്ങംപുറത്താണ് രണ്ട് കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. ആകെ 300 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 12 ഐ.സി.യു ബെഡ്ഡുകളും കേന്ദ്രീകൃത ഓക്സിജൻ സൗകര്യമുള്ള 12 ബെഡ്ഡുകളും നാല് വെൻറിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. 30 വലിയ സിലിണ്ടറുകളും 25 ഓക്സിജൻ സിലിണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കെഎംസിടി വൈറോളജി ലാബിൽ ആർ ടി പി സി ആർ, ട്രുനറ്റ്, ആൻ്റിജൻ പരിശോധന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ് കോവിഡ് ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകളെ ഫസ്റ്റ്ലൈൻ ചികിത്സകേന്ദ്രങ്ങളിലും സി കാറ്റഗറിയിലുള്ള ആളുകളെ മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ബി കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുമ്പോൾ മെഡിക്കൽ കോളേജിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് സെക്കൻഡറി ചികിത്സ കേന്ദ്രം എന്ന നിലയിൽ കോവിഡ് ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്.

ഈ ദിവസങ്ങളിൽ കൃത്യമായി മുൻകരുതലുകൾ പാലിച്ചുകൊണ്ട് കോവിഡിന് ഒപ്പം ജീവിക്കാൻ നാം ശീലിക്കുകയാണ്, അനിശ്ചിത കാലത്തേക്ക് എല്ലാം അടിച്ചിടുക പ്രായോഗികമല്ല. ജീവനോടൊപ്പം ജീവനോപാദികളും സംരഷിക്കാനാണ് ഇളവുകൾ നൽകിയിരിക്കുന്നത്, എന്നാൽ പൂർണമായും പഴയ ജീവിതക്രമത്തിലേക്ക് മടങ്ങി പോകുന്നതും അത്യന്തം അപകടകരമാണ്. സ്വയം നിയന്ത്രണമാണ് ഏറ്റവും നല്ല പ്രതിരോധ നടപടി. നാമോളോട് തന്നെയും സമൂഹത്തോടും നമുക്ക് എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർക്കാം

Related Articles

Leave a Reply

Back to top button