Thiruvambady

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സി പി എം

ഇന്നലെ രാത്രി തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സി പി എം ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ് രംഗത്തെത്തി. രാത്രി വൈകിയും റോഡ് നിർമ്മാണ പ്രവർത്തി നടക്കുന്ന സാഹചര്യത്തിൽ ഒരു പ്രകോപനവും കൂടാതെ തൊഴിലാളികളെ യുവാവ് അക്രമിക്കുകയായിരുന്നുവെന്നും ഇത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് യുവാവിനെ തടഞ്ഞതെന്നുമാണ് സി പി എം നേതാവ് പറയുന്നത്.

സംഭവത്തിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയവുമില്ലെന്നും അനാവശ്യമായി നിരന്തരം റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ് ആക്രമിക്കപ്പെട്ടു എന്ന പറയപ്പെടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എന്നും ഈ അവസരത്തിൽ ഇയാൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകാണാമെന്നും ജോളി ജോസഫ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button