India

ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ – കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി

ഭുവനേശ്വര്‍: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ വിതരണം ചെയ്യുമെന്നും​ ഒരാള്‍ക്ക്​ 500 രൂപയായിരിക്കും വാക്​സിന്‍ വിതരണത്തിന്​ ചെലവ്​ വരികയെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഒഡീഷയില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നേരത്തെ ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറ്റ്​ സംസ്ഥാനങ്ങള്‍ പാകിസ്​താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്​തിരുന്നു.

തമിഴ്​നാട്​, മധ്യപ്രദേശ്​, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും വാക്​സിന്‍ സൗജന്യമായി നലകുമെന്ന്​ അറിയിച്ചിരുന്നു. രാജ്യം മുഴുവന്‍ വാക്​സിന്‍ സൗജന്യമായി നല്‍കണമെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Back to top button