എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് നിര്യാതയായി

മാതമംഗലം (കണ്ണൂർ): എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്പിയുടെ ഭാര്യ കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മറ്റു മക്കള്‍: ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണന് (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍), ശശിധരന് (റിട്ട. മാടായി കോളേജ് ക്ലര്‍ക്ക്).
മരുമക്കള്‍: എം.പി ഉണ്ണികൃഷ്ണന് (ആധാരംഎഴുത്ത്, പഴയങ്ങാടി, പ്രസിഡന്റ് പഴയങ്ങാടി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെ.പി.സി.സി മെമ്പര്‍), പരേതയായ ശോഭന, ഉഷ,സരോജിനി കുഞ്ഞിമംഗലം, പ്രൊഫ. ഗോപിനാഥ് (റിട്ട. പ്രൊഫസർ സര് സയ്യിദ് കോളേജ് – തളിപ്പറമ്പ് ), ഡോ. ആശ വേണുഗോപാല്‍ (അധ്യാപിക, എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം).
സഹോദരിമാര്‍: കെ.സി രോഹിണിയമ്മ, കെ.സി രുഗ്മിണിയമ്മ.







