Thiruvambady

തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആറാട്ടുത്സവം തുടങ്ങി

തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ആറാട്ടുത്സവം നിർമാല്യദർശനത്തോടെ തുടങ്ങി. ഗണപതിഹോമം, ഉഷഃപൂജ എന്നിവ നടന്നു. വലിയവട്ടളം വലിയഗുരുതി, കലവറനിറയ്ക്കൽ ഘോഷയാത്ര, നൃത്തനൃത്യങ്ങൾ തുടങ്ങിയവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി, മേൽശാന്തി സി. ശ്രീജിത്ത് എന്നിവർ കാർമികത്വം വഹിച്ചു.

ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് സി.ആർ. രമേശ്, സെക്രട്ടറി ജിഷ്ണു രാജൻ, ട്രഷറർ ദിനേഷ് പടിഞ്ഞാറെപുരയ്ക്കൽ, ഉത്സവക്കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ ചെങ്ങോത്ത്, പരമേശ്വരൻ കോമ്പാറ, സുജൻ വാവോലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ചൊവ്വാഴ്ച വൈകീട്ട്‌ ഏഴിനാണ് തൃക്കൊടിയേറ്റ്. തുടർന്നുനടക്കുന്ന സാംസ്കാരികസമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനംചെയ്യും. രാത്രി ഒൻപതിന് ഗാനമേള അരങ്ങേറും.

Related Articles

Leave a Reply

Back to top button