Thiruvambady
ഉന്നതികേന്ദ്രത്തിൽ കോഴിവളർത്തൽ പദ്ധതി

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലേപൊന്നാങ്കയം ഉന്നതികേന്ദ്രത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ കോഴിവളർത്തൽ പദ്ധതിപ്രകാരം കോഴിയും കൂടും വിതരണംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ.ഡി. ആന്റണി അധ്യക്ഷനായി. മേഴ്‌സി പുളിക്കാട്ട്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ പ്രീതി രാജീവ്, ഷിജി ഷാജി, നീന സാജു, സബിത സുബ്രഹ്മണ്യൻ, ബൈജു തോമസ്, മേഴ്‌സി ടോം, സ്മിത ബാബു, ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.