Kozhikode

കൊവിഡ് വ്യാപനം; കോഴിക്കോട്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 200 പേരുടെ റാപ്പിഡ് പരിശോധന തുടങ്ങി. കൂടുതൽ പരിശോധനാ ഫലങ്ങള്‍ ഇന്ന് ലഭിക്കും. എന്നാൽ ജില്ലയിൽ ക്വാറന്റീൻ ലംഘനം അടക്കം നടക്കുന്നുണ്ട്.

ഇന്നലെ ജില്ലയിലെ വെള്ളയിൽ ഒരു ഫ്‌ളാറ്റിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുതിയ കണ്ടെയ്‌മെന്റ് സോണുകൾ ജില്ലയിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാഹചര്യം രൂക്ഷമാണ്.

അതേസമയം ക്വാറന്റീൻ ലംഘിച്ച് പുറത്ത് കടന്ന വെള്ളയിൽ സ്വദേശിക്ക് എതിരെ പൊലീസ് കേസ് എടുത്തു. ടൗൺ പൊലീസ് ആണ് കേസെടുത്തത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരാതിയിൽ ക്വാറന്റീനിൽ കഴിയുന്ന ആളെ കാണാനെത്തിയ യുവാവിനെതിരെയും കേസെടുത്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ 20 പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. നിലവിൽ 116 കോഴിക്കോട് സ്വദേശികൾ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. എഫ്എൽ ടി സി. യിൽ ചികിത്സയിലായിരുന്ന മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42), കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25) എന്നിവരാണ് ജില്ലയിൽ രോഗമുക്തി നേടിയത്.

Related Articles

Leave a Reply

Back to top button